Connect with us

National

ഹൈവേയിലെ നെയിം ബോര്‍ഡില്‍ ഹിന്ദി ഉപയോഗിച്ച സംഭവം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍

ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍

Published

|

Last Updated

ചെന്നൈ| സംസ്ഥാന പാതയിലെ സ്ഥലപ്പേര് എഴുതിയ ബോര്‍ഡില്‍ ഹിന്ദി ഉപയോഗിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്, ഇംഗ്ലീഷ് ഭാഷയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Content Highlights:
The Tamil Nadu government suspended two Assistant Engineers in the Highway Department for putting up Hindi text on a state highway signboard. Authorities noted that rules mandate only Tamil and English on signboards. Departmental action has been initiated against the officials.

 

---- facebook comment plugin here -----

Latest