UAE
ദുബൈ; സ്വകാര്യ സ്‌കൂളുകളിൽ 18,000 കുറഞ്ഞ ഫീസ് സീറ്റുകൾ കൂടി
വിദ്യാർഥികളുടെ എണ്ണം നാല് ലക്ഷം കടന്നു
ഈ വർഷം മാത്രം ഏഴ് പുതിയ സ്‌കൂളുകൾ, 17 ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ, രണ്ട് അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ 26 കേന്ദ്രങ്ങൾ തുറന്നു. പുതിയ സ്‌കൂളുകളിലൂടെ മാത്രം 17,000-ത്തോളം പുതിയ സീറ്റുകളാണ് ലഭ്യമായത്.
ദുബൈ എജ്യുക്കേഷൻ 33 പദ്ധതിയുടെ പുരോഗതിയും ചടങ്ങിൽ വിശദീകരിച്ചു. കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സ്വദേശി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക, അറബി ഭാഷയും സാംസ്‌കാരിക സ്വത്വവും ശക്തിപ്പെടുത്തുക, രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നിവയാണ് മുൻഗണനകളെന്ന് കെ എച്ച് ഡി എ ഡയറക്ടർ ജനറൽ ആഇശ മിറാൻ വ്യക്തമാക്കി.
വിദ്യാഭ്യാസ നയരൂപീകരണത്തിൽ പങ്കാളികളാക്കാൻ വിദ്യാർഥി കൗൺസിലിന് പുറമെ ആദ്യമായി ദുബൈ രക്ഷിതാക്കളുടെ കൗൺസിലും അധ്യാപകരുടെ കൗൺസിലും ഈ അധ്യയന വർഷം രൂപവത്കരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള പ്രശസ്തമായ പെക്കിംഗ് യൂണിവേഴ്‌സിറ്റി, എച്ച് എസ് ബി സി ബിസിനസ് സ്‌കൂൾ, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ട് എന്നിവയുടെ കാമ്പസുകളും ദുബൈയിൽ പ്രവർത്തനം ആരംഭിക്കുകയാണ്.



