Connect with us

National

ഹിമാചലില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരു മരണം; ഏഴ് പേര്‍ക്ക് പരുക്ക്

എന്‍ എച്ച്-103 ഹമീര്‍പൂര്‍ ബൈപാസ് പദ്ധതിയുടെ ഭാഗമായി 90 മീറ്റര്‍ നീളമുള്ള ട്രസ് പാലം ക്രെയിന്‍ ഉപയോഗിച്ച് മുന്നോട്ട് നീക്കുന്നതിനിടയിലാണ് അപകടം.

Published

|

Last Updated

സിംല | ഹിമാചല്‍ പ്രദേശ് ഹമീര്‍പൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. എന്‍ എച്ച്-103 ഹമീര്‍പൂര്‍ ബൈപാസ് പദ്ധതിയുടെ ഭാഗമായി 90 മീറ്റര്‍ നീളമുള്ള ട്രസ് പാലം ക്രെയിന്‍ ഉപയോഗിച്ച് മുന്നോട്ട് നീക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ലോഞ്ചിങ് നോസ് പിയര്‍ ക്യാപിന് മുകളിലെത്തിച്ച സമയത്ത് യന്ത്രത്തകരാര്‍ മൂലം പെട്ടെന്ന് തകര്‍ന്നുവീണതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. പാലം തകര്‍ന്നതോടെ നിര്‍മാണ സാമഗ്രികള്‍ ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയും ചെയ്തു.

അപകടസമയത്ത് എട്ട് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍തന്നെ ഹമീര്‍പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights:
One person was killed and seven others were injured after an under-construction bridge collapsed in Himachal Pradesh. The injured workers were immediately shifted to a nearby hospital for medical treatment. Emergency rescue teams arrived at the site promptly to clear debris and conduct rescue operations.

 

Latest