Kerala
വെള്ളല്ലൂര്‍ ശിവക്ഷേത്ര ഉത്സവത്തിനിടെ എസ്‌ഐക്ക് മര്‍ദ്ദനം
ഉത്സവത്തിനിടെ നടന്ന സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് മര്‍ദ്ദനമേറ്റത്
തിരുവനന്തപുരം | വെള്ളല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ എസ്‌ഐക്ക് മര്‍ദ്ദനം. നഗരൂര്‍ എസ്‌ഐ അന്‍സാറിനാണ് മര്‍ദ്ദനമേറ്റത്. ഉത്സവത്തിനിടെ നടന്ന സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് മര്‍ദ്ദനമേറ്റത്. എസ്‌ഐയെ ഓടയില്‍ തള്ളിയിടുകയും യൂണിഫോം നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. വെള്ളല്ലൂര്‍ സ്വദേശികളായ ആരോമല്‍, ചന്തു, കല്ലമ്പലം സ്വദേശി ആദിത്യന്‍ എന്നിവരാണ് പിടിയിലായത്. പ്രതിയായ ചന്തു നിലവില്‍ പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ്.
---- facebook comment plugin here -----





