Kerala
ഞാനെവിടേക്കും പോകുന്നില്ല; രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല: ശശി തരൂര്‍ എംപി
ചില വിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ക്കുന്ന വ്യക്തിയല്ല.
തിരുവനന്തപുരം | കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകളില്ലെന്നും താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹത്തെ എതിര്‍ക്കുന്ന ഒരു നിലപാടും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
ചില വിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ക്കുന്ന വ്യക്തിയല്ല. ചില വിഷയങ്ങളില്‍ താനെടുത്ത നിലപാട് മാധ്യമങ്ങള്‍ ബിജെപി അനുകുലമായി വ്യാഖ്യാനിച്ചു. എന്നാല്‍ താനതിനെ വിശദീകരിച്ചത് രാജ്യതാത്പര്യത്തോടെയാണ് . അന്താരാഷ്ട്ര വിഷയങ്ങളില്‍ രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല. രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ഇഷ്ടം. രാഷ്ട്രീയമല്ല, രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എന്റെ നേതാവാണ്.
ബിജെപിയുമായും, സിപിഎമ്മുമായും ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഞാനെവിടേക്കും പോകുന്നില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. എന്താണ് എന്നോട് മാധ്യമങ്ങള്‍ക്കുള്ള കുഴപ്പം. എന്നോട് മാത്രം എന്തിനാണ് ഇക്കാര്യം ചോദിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു





