Connect with us

Kerala

ആറ്റൂരില്‍ മൂന്നു സഹോദരിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു

ജീവിത നൈരാശ്യമാണ് കാരണമെന്നാണ് കുറിപ്പിലുള്ളത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ ആറ്റൂരില്‍ മൂന്നു സഹോദരിമാര്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷം കഴിച്ചതില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റൂര്‍ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74), ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനിയാണ് മരിച്ചത്.  കീടനാശിയാണ് മൂവരും കഴിച്ചത്.

സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിത നൈരാശ്യമാണ് കാരണമെന്നാണ് കുറിപ്പിലുള്ളത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

---- facebook comment plugin here -----

Latest