Connect with us

Uae

യു എ ഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജൈസ് നാളെ തുറക്കും

റോഡുകൾ ഗതാഗതത്തിന് സജ്ജമായി

Published

|

Last Updated

റാസ് അൽ ഖൈമ | യു എ ഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജൈസ്‌ നാളെ മുതൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകും. കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇവിടേക്കുള്ള റോഡുകൾ താത്കാലികമായി അടച്ചിരുന്നത്. ശുചീകരണ പ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് റാസ് അൽ ഖൈമ ടൂറിസം വികസന അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ മാസം ഉണ്ടായ ശക്തമായ മഴയിൽ മലനിരകളിൽ മണ്ണൊലിപ്പും റോഡുകളിൽ തടസ്സങ്ങളും അനുഭവപ്പെട്ടിരുന്നു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് പട്രോളിംഗും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. തടസ്സങ്ങൾ നീക്കി പാതകൾ പൂർണ സജ്ജമായതോടെയാണ് വിനോദസഞ്ചാര കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. കൊടുമുടിയുടെ മുകളിലെ പ്രശസ്തമായ റെസ്റ്റോറന്റുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ശനിയാഴ്ച മുതൽ പതിവുപോലെ പ്രവർത്തിക്കും.

ശൈത്യകാലം ആസ്വദിക്കാനായി എത്തുന്ന സന്ദർശകർ കാലാവസ്ഥാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. പർവത മേഖലകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും അധികൃതർ പറഞ്ഞു.

 

---- facebook comment plugin here -----

Latest