International
പാകിസ്താന്‍–ബംഗ്ലാദേശ് ബന്ധത്തില്‍ പുതിയ അധ്യായം:14 വര്‍ഷത്തിനു ശേഷം വ്യോമബന്ധം പുനഃസ്ഥാപിച്ചു
കറാച്ചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബിമാന്‍ എയര്‍ലൈന്‍സ് വിമാനത്തെ പരമ്പരാഗത വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
കറാച്ചി| 14 വര്‍ഷത്തിനു ശേഷം പാകിസ്താന്‍-ബംഗ്ലാദേശ് വ്യോമബന്ധം പുനഃസ്ഥാപിച്ചു. 14 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നുള്ള വിമാനം വ്യാഴാഴ്ച വൈകുന്നേരം പാകിസ്താനിലെ കറാച്ചിയിലുള്ള ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. കറാച്ചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബിമാന്‍ എയര്‍ലൈന്‍സ് വിമാനത്തെ പരമ്പരാഗത വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
ധാക്കയ്ക്കും കറാച്ചിക്കും ഇടയില്‍ ആഴ്ചയില്‍ രണ്ടുതവണ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
---- facebook comment plugin here -----





