Connect with us

fact check

FACT CHECK: പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് പത്താം ക്ലാസ് പൊതു പരീക്ഷയുണ്ടാകില്ലേ?

ഇതിന്റെ സത്യാവസ്ഥയറിയാം.

Published

|

Last Updated

പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയുണ്ടാകില്ലെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇതിന്റെ സത്യാവസ്ഥയറിയാം.

പ്രചാരണം : പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പത്താം ക്ലാസിലെ പൊതുപരീക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. ഇനി മുതല്‍ 12ാം ക്ലാസിലാണ് പൊതുപരീക്ഷയുണ്ടാകുക. (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തില്‍ നിന്ന്).

വസ്തുത : ദേശീയ വിദ്യാഭ്യാസ നയത്തില്‍ പത്താം ക്ലാസിലെ പൊതുപരീക്ഷ നിര്‍ത്തലാക്കാനുള്ള യാതൊരു നിര്‍ദേശവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.