Connect with us

fact check

FACT CHECK: മുസ്‌കാന്‍ ഖാന്റെ ഫോട്ടോ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചുവോ?

ഇതിന്റെ സത്യാവസ്ഥയറിയാം:

Published

|

Last Updated

ര്‍ണാടകയിലെ ശിരോവസ്ത്ര സമര നായികയായി മാറിയ മുസ്‌കാന്‍ ഖാന്റെ ഫോട്ടോയും പേരും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. 2.49 മിനുട്ട് ദൈര്‍ഘ്യമുള്ള ടിക്ടോക്ക് വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : കര്‍ണാടകയില്‍ നൂറുകണക്കിന് സങ്കികള്‍ ജയ് ശ്രീ റാം വിളിച്ചു ഹിജാബിനെതിരെ നിലകൊണ്ടപ്പോൾ പര്‍ദയണിഞ്ഞു കോളേജില്‍ എത്തിയ വിദ്യാര്‍ഥിനിയെ തടഞ്ഞപ്പോള്‍ അല്ലാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ വിളിച്ചു ധൈര്യത്തോട് കൂടി മുന്നോട്ടു നീങ്ങിയ മുസ്‌കാന്‍ ഖാന് ആദരവ് അറിയിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടവര്‍ ആയ ബുര്‍ജ് ഖലീഫയില്‍ ഫോട്ടോയും പേരും പ്രദർശിപ്പിച്ചു. (വാട്ട്‌സാപ്പ് സന്ദേശത്തില്‍ നിന്ന്).

 

വസ്തുത : മോര്‍ഫ് ചെയ്ത വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത യു എ ഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല, ബുര്‍ജ് ഖലീഫയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും ഇതുസംബന്ധിച്ച ദൃശ്യങ്ങളോ വിവരങ്ങളോ ലഭ്യമല്ല.