Kerala
കൊച്ചിയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരുക്ക്
പഞ്ചാബ് മൊഹാലി സ്വദേശി രാജന്‍ ഔറങ്ക് (30) ആണ് മരിച്ചത്. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്.
കാക്കനാട് | കിന്‍ഫ്ര പാര്‍ക്കിലെ നിറ്റ ജലാറ്റിന്‍ കമ്പനി വളപ്പിലുണ്ടായ സ്ഫോടനത്തില്‍ കരാര്‍ ജീവനക്കാരന്‍ മരിച്ചു. പഞ്ചാബ് മൊഹാലി സ്വദേശി രാജന്‍ ഔറങ്ക് (30) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ് (37), ഇടപ്പള്ളി സ്വദേശി നജീബ് (43), അസം സ്വദേശികളായ പങ്കജ്, കൗശിക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമ്പനിയിലെ ഉപയോഗത്തിന് ശേഷം പ്ലാന്റിനോട് ചേര്‍ന്ന് പുറത്ത് അടുക്കിവെച്ചിരുന്ന ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. ഇതുവഴി കാന്റീനിലേക്ക് നടന്നുപോയവരാണ് അപകടത്തില്‍പ്പെട്ടത്.
ഔറങ്കിന്റെ ശരീര ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.