Connect with us

Editors Pick

EXPLINER |വന്ദേഭാരത് കേരളത്തിൽ; 16 കോച്ചുകൾ, എട്ട് സ്റ്റോപ്പുകൾ; 501 കിലോമീറ്റർ പിന്നിടാൻ ഏഴര മണിക്കൂർ

തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തുന്നതരത്തിലായിരിക്കും ആദ്യഘട്ടത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക. സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ അന്തിമമായി നോട്ടിഫൈ ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലും വന്ദേഭരത് ട്രെയിൻ എത്തിയിരിക്കുകയാണ്. കേരളത്തിന്റെ റെയിൽവേ ട്രാക്കുകൾക്ക് പുതിയ ഊർജവും വേഗവും പകരാൻ വന്ദേഭാരത് ട്രയിനിന് സാധിക്കും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന ഈ അത്യാധുനിക ട്രെയിനിന് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ ദൂര താണ്ടാനാകും.

കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിന്റെ സവിശേഷതകൾ പത്ത് പോയിന്റിൽ അറിയാം.

  • ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് ട്രെയിൻ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാകും സർവീസ്.
  • 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ട്രെയിനിലുള്ളത്. സെന്റര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ രണ്ടെണ്ണം 52 വീതം ഇരിക്കാവുന്ന ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളാണ്. ബാക്കിയുള്ളവ 78 വീതം ഇരിക്കാവുന്ന കോച്ച് കമ്പാര്‍ട്ടുമെന്റുകൾ.
  • ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ് ചെയ്യും.
  • തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തുന്നതരത്തിലായിരിക്കും ആദ്യഘട്ടത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക
  • തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിൽ എട്ട് സ്റ്റോപ്പുകൾ പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാകും സ്റ്റോപ്പുകൾ എന്നാണ് സൂചന. സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ അന്തിമമായി നോട്ടിഫൈ ചെയ്യും.

  • അനുവദനീയ വേഗം മണിക്കൂറിൽ 130 കിലോമീറ്റർ. കേരളത്തിൽ വേഗം 90 മുതൽ നൂറ് കിലോമീറ്റർ വരെ. ശരാശരി വേഗത 65 കിലോ മീറ്ററിന് മുകളില്‍. ഷൊർണൂർ മംഗലാപുരം റൂട്ടിൽ 130 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കുമെന്ന് പ്രതീക്ഷ.
  • 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും.
  • നിലവിലെ ട്രെയിനുകളിലെ യാത്രാ നിരക്കിൽ നിന്ന് വലിയ അന്തരമുണ്ടാകില്ല. 1365നും 2485നും ഇടയിലാകും നിരക്കെന്ന് സൂചന. 500 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു – ചെന്നൈ റൂട്ടിൽ നിലവിൽ വന്ദേ ഭാരത് ട്രെയിൻ യാത്രക്ക് കുറഞ്ഞ നിരക്ക് 1365 രൂപയും കൂടിയ നിരക്ക് 2485 രൂപയുമാണ്.
  • പൂർണ്ണമായും എസി സൗകര്യവും ഓട്ടോമാറ്റിക് ഡോറുമാകും വന്ദേഭാരത് ട്രെയിനിനുണ്ടാകുക. ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എൽഇഡി ലൈറ്റിങ്, വിമാന മാതൃകയിൽ ബയോ വാക്വം’ ശുചിമുറികൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും വന്ദേഭാരതിന്റെ പ്രത്യേകതയാണ്.
  • മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ള ട്രെയിനാണ് കേരളത്തിലെത്തിയത്. ഇത്തരം ട്രെയിനുകൾക്ക് ദിശ മാറ്റാൻ സമയനഷ്ടം നേരിടില്ല.