Connect with us

Kerala

ശബരിനാഥനല്ല സതീശന്‍ മത്സരിച്ചാലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനാകില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്നും ശിവന്‍കുട്ടി

Published

|

Last Updated

കണ്ണൂര്‍ |  തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ശബരിനാഥനെ ഇറക്കിയാലും വി ഡി സതീശന്‍ തന്നെ മത്സരിച്ചാലും കോര്‍പ്പറേഷന്‍ പിടിക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആ ധൈര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ദയനീയ പ്രകടനമാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest