National
കുല്‍ഗാമില്‍ ഏറ്റ്മുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു
സൈന്യത്തിലെ ജൂനിയര്‍ കമ്മിഷണ്‍ഡ് ഓഫിസര്‍ അടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള ഗുദ്ദാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈനംയ വധിച്ചു. ഏറ്റുമുട്ടലില്‍ സൈന്യത്തിലെ ജൂനിയര്‍ കമ്മിഷണ്‍ഡ് ഓഫിസര്‍ അടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരര്‍ ഇപ്പോഴും വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
---- facebook comment plugin here -----