Connect with us

Kerala

അടൂരിൽ റോഡരികിലെ നടപ്പാതയിൽ വയോധികൻ്റെ കാല് കുടുങ്ങി

അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

Published

|

Last Updated

അടൂർ | അടൂർ മുൻസിപ്പാലിറ്റിയിൽ പറക്കോട് റോഡരികിലെ നടപ്പാതയിൽ കാല് കുടുങ്ങി വയോധികന് പരുക്കേറ്റു. പറക്കോട് ഫെഡറൽ ബേങ്കിൻ്റെ മുൻവശത്തെ റോഡരികിലെ ഓടയുടെ കോൺക്രീറ്റ് സ്ലാബ് കൊണ്ട് നിർമിച്ച നടപ്പാതയിലാണ് പട്ടാഴിമുക്ക് സ്വദേശി വർഗീസ്(60) ന്റെ കാല് സ്ലാബിനിടയിൽ കുടുങ്ങിയത്.

അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക് ടൂൾസ്, ക്രോബാർ, പികാക്സ് എന്നിവ ഉപയോഗിച്ചാണ് വർഗീസിനെ രക്ഷപ്പെടുത്തി. ബേങ്കിൽ പണമിടപാട് നടത്തിയ ശേഷം കാറിൽ കയറാൻ മടങ്ങുന്നതിനിടെയാണ് കാല് കുടുങ്ങിയത്. രണ്ട് മണിക്കൂറോളം കാല് സ്ലാബിൽ കുടുങ്ങിക്കിടന്ന വർഗീസിനെ ജനറൽ ആശുപത്രിയിലെത്തിച്ചു.