Saudi Arabia
സഊദിയിൽ ഭൂചലനം
റിക്ടർ സ്‌കെയിലിൽ 2.99 തീവ്രത രേഖപ്പെടുത്തി

ജിസാൻ | സഊദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ അബു അരീശിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.99 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം 42 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ചെങ്കടലിൽ 6.59 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് സഊദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബ അൽ ഖൈൽ പറഞ്ഞു.
തെക്കൻ ചെങ്കടൽ മേഖലയിലെ ടെൻസൈൽ ഫലമാണ് ഭൂകമ്പത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെയാണ് തീവ്രത കുറഞ്ഞ ഭൂചലനം രേഖപ്പെടുത്തിയത്. 2022 ജനുവരി രണ്ടാം വാരത്തിൽ ജിസാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു
---- facebook comment plugin here -----