Kerala
വിവാദങ്ങള്‍ക്കിടെ ഇപി ജയരാജനും പി ജയരാജനും നേരില്‍ കണ്ടു
പി ജയരാജന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു

കണ്ണൂര്‍ \ അനധികൃത സ്വത്ത് സമ്പാദന വിവാദങ്ങള്‍ക്കിടെ പി ജയരാജനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും നേരില്‍ കണ്ടു. പാനൂര്‍ കടവത്തൂരില്‍ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുല്ലയുടെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും നേരില്‍ കണ്ടത്. എന്നാല്‍ വിവാദങ്ങള്‍ സംബന്ധിച്ച് ഇരുവരും ഒന്നും സംസാരിച്ചില്ലെന്നാണ് അറിയുന്നത്.
പി ജയരാജന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ പിണറായിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ പദവികള്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
---- facebook comment plugin here -----