National
മദ്യപിച്ചെത്തിയ യാത്രക്കാരന്‍ ഹര്‍ ഹര്‍ മഹാദേവ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചതില്‍ തര്‍ക്കം; വിമാനം മൂന്ന് മണിക്കൂര്‍ വൈകി
യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ ഹര്‍ ഹര്‍ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്

കൊല്‍ക്കത്ത | ഡല്‍ഹി-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ മതപരമായ മുദ്രാവാക്യം വിളിയെ ചൊല്ലി രൂക്ഷമായ തര്‍ക്കം. ഇതേതുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.മദ്യപിച്ചെത്തിയ യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ ഹര്‍ ഹര്‍ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തില്‍ മദ്യപിച്ചതിനും വിമാന ജീവനക്കാര്‍ പരാതി നല്‍കി.
അതേസമയം, എയര്‍ലൈന്‍ ജീവനക്കാര്‍ അടിസ്ഥാന സേവനങ്ങള്‍ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും പരാതി നല്‍കി. ഇരുവരുടെയും പരാതികള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
3വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹര്‍ ഹര്‍ മഹാദേവ് എന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചതായും എയര്‍ ഹോസ്റ്റസ് പരാതിപ്പെട്ടു.
വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തി കുടിക്കാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു. ഇയാളെ കോല്‍ക്കത്തയിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി.