Kerala
മദ്യപിച്ച് വാഹനമോടിച്ചു; സ്‌പെഷ്യല്‍ എസ്‌ഐയും നടനുമായ പി ശിവദാസനെതിരെ കേസ്
മട്ടന്നൂര്‍ പോലീസാണ് ശിവദാസനെതിരെ കേസെടുത്തത്
കണ്ണൂര്‍|കണ്ണൂരില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസുകാരനെതിരെ കേസ്. സ്‌പെഷ്യല്‍ എസ്‌ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എടയന്നൂരിലുണ്ടായ അപകടത്തില്‍ മട്ടന്നൂര്‍ പോലീസാണ് ശിവദാസനെതിരെ കേസെടുത്തത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് പി ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
---- facebook comment plugin here -----


