International
ചൈനയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതി

വാഷിങ്ടണ്‍|ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. പുറമേ സോഫ്റ്റ് വെയര്‍ കയറ്റുമതികളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് വ്യക്തമാക്കിയത്.
കയറ്റുമതി നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് ട്രെപിന്റെ തീരുവ ചുമത്തല്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്നാണ് വിവരം. അപൂര്‍വ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ട്രംപിന്റെ നീക്കം.
---- facebook comment plugin here -----