Connect with us

Kerala

ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണിയുടെ വാദം തള്ളി തരൂര്‍

ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കും എന്ന വാദം ശരിയല്ല.

Published

|

Last Updated

തിരുവനന്തപുരം | ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയുടെ വാദം തള്ളി ശശി തരൂര്‍. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കും എന്ന വാദം ശരിയല്ല.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സെന്‍സര്‍ഷിപ്പിനോട് യോജിക്കാനാകില്ല. ജനാധിപത്യത്തിന്റെ അവിഭാജ്യ ഭാഗമാണ് ആവിഷ്‌കാരം സ്വാതന്ത്ര്യം. ഡോക്യുമെന്ററി വിലക്കിയ കേന്ദ്ര നടപടി അനാവശ്യമാണെന്നും തരൂര്‍ പ്രതികരിച്ചു.