Kerala
ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാകണം
പുതിയ സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരം | സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാക്കണം. നേരത്തെ 12 ഉത്തരങ്ങള്‍ ശരിയായാല്‍ മതിയായിരുന്നു. ഓരോ ഉത്തരം മാര്‍ക്ക് ചെയ്യാന്‍ 30 സെക്കന്‍ഡുകള്‍ നല്‍കും നേരത്തെയിത് 15 സെക്കന്‍ഡ് ആയിരുന്നു. പുതിയ സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ലൈസന്‍സ് എടുക്കാന്‍ അപേക്ഷിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയിരുന്ന പുസ്തകം നല്‍കിയിരുന്നത്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ലീഡ്സ് എന്ന ആപ്ലിക്കേഷനില്‍ ഇനി മുതല്‍ ലേണേഴ്സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടെയുള്ള സിലബസ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.