Kerala
'തിരുവസന്തം 1500'; കേരള മുസ്ലിം ജമാഅത്ത് ഓണ്‍ലൈന്‍ മെഗാ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തത്സമയ പരിപാടിയില്‍ നേരത്തെ നല്‍കിയ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത കുടുംബിനികളും കുട്ടികളും ബഹുജനങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു .

കോഴിക്കോട് | ‘തിരു വസന്തം 1500’ മീലാദ് കാമ്പയിന്റെ ഭാഗമായി പുണ്യ റബീഇല്‍ അറിവിന്റെ ആഘോഷമൊരുക്കി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ഈ മാസം 4 ന് നടത്തിയ ഓണ്‍ലൈന്‍ മെഗാ ക്വിസിന്റെ ഫലം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി പ്രഖ്യാപിച്ചു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തത്സമയ പരിപാടിയില്‍ നേരത്തെ നല്‍കിയ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത കുടുംബിനികളും കുട്ടികളും ബഹുജനങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു .
മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം മുബഷിറ ഇ വി ക്കാണ് ഒന്നാം സ്ഥാനം .രണ്ടാം സ്ഥാനം മലപ്പുറം പറമ്പില്‍ പീടിക സൂപ്പര്‍ ബസാറിലെ മുഹമ്മദ് അജ്മല്‍ , കണ്ണൂര്‍ തളിപ്പറമ്പിലെ അബ്ഷര്‍ ഹസൈനാര്‍ എന്നീ രണ്ടു പേര്‍ പങ്കിട്ടു . മൂന്നാം സ്ഥാനം കോഴിക്കോട് കൊടുവള്ളിയിലെ അബ്ദുല്‍ മുബഷിര്‍ ഖാദിരി ,മലപ്പുറം ഓമച്ചപ്പുഴയിലെ ഫാത്വിമ ജുമാന ,കോഴിക്കോട് പൂനൂര്‍ ഫാത്വിമ ഹിബ പി , മലപ്പുറം ഇന്ത്യനൂര്‍ ഉസ്മാന്‍ മുസ്ലിയാര്‍ എം എന്നീ നാലു പേര്‍ക്കാണ് .സമ്മാന ദാനം അടുത്ത ദിവസം നടക്കുന്ന പൊതു ചടങ്ങില്‍ നടക്കും. വിജയികളെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ , സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അഭിനന്ദിച്ചു