Connect with us

Kerala

ഭര്‍ത്താവിന് തന്നേക്കാള്‍ സ്‌നേഹം കുഞ്ഞിനോട്; കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കൊലപ്പെടുത്തി, യുവതി അറസ്റ്റില്‍

കഴിഞ്ഞ ദിവസം ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടില്‍ എത്തിയ കാര്‍ത്തിക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു

Published

|

Last Updated

 തിരുവനന്തപുരം |  മാര്‍ത്താണ്ഡം കരുങ്കലിനു സമീപം നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. കരുങ്കല്‍ പാലൂര്‍ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാള്‍ (21) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കയറ്റിയായിരുന്നു കൊലപാതകം.

ദിണ്ഡിഗല്‍ സ്വദേശി കാര്‍ത്തിക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന് ദമ്പതികള്‍ അവിടെ താമസിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നേക്കാള്‍ സ്‌നേഹം കുട്ടിയോട് കാണിക്കുന്നതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പൊലീസിനു മൊഴി നല്‍കി.
42 ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് കുഞ്ഞുമായി നാട്ടില്‍ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം  ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടില്‍ എത്തിയ കാര്‍ത്തിക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന്  ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ബെനിറ്റ ജയയെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest