Connect with us

New Gen English

ന്യൂ ജന്‍ ഇംഗ്ലീഷ്‌

New Gen English ഏറ്റവും അധികം ഉപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം മുതലായവയിലാണ്. ഇതുമൂലം short forms, abbreviations, emojis എന്നിവ നമുടെ communication കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്.

Published

|

Last Updated

Language എന്നത് മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ്. സമൂഹവും സാങ്കേതികവിദ്യയും കാലവും മാറുമ്പോൾ ഭാഷയും അതിനനുസരിച്ച് മാറുന്നു. ഇതുതന്നെയാണ് ഇന്ന് നാം പറയുന്ന New Gen English. ഈ പദവും മാറുന്ന ഇംഗ്ലീഷ് ഭാഷയെയാണ് സൂചിപ്പിക്കുന്നത്.

മുമ്പ് നാം പഠിച്ചിരുന്നത് Traditional English മാത്രമായിരുന്നു – full grammar, formal writing, correct pronunciation എന്നിവയോടെ. എന്നാൽ ഇന്നത്തെ digital generation ഉപയോഗിക്കുന്നത് പൂർണമായും വ്യത്യസ്തമായ English ആണ് – fast, short, colourful, and full of creativity. മുന്പ് ആളുകൾ “Shall we take a photograph?’ എന്നു ചോദിച്ചിരിക്കും. ഇന്നവർ പറയുന്നു: “Let’s take a selfie!’. മുമ്പ് “search on the internet’ എന്നു പറയുന്നവർ ഇപ്പോൾ പറയുന്നു: “Google it.’

New Gen English ഏറ്റവും അധികം ഉപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം മുതലായവയിലാണ്. ഇതുമൂലം short forms, abbreviations, emojis എന്നിവ നമുടെ communication കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്.

ചില common texting examples നോക്കാം

HAND – Have a nice Day
KIT – Keep in Touch
ITALY – I Trust And Love U
JAM – Just A Minute
KISS – Keep It Simple, Sweet
IDK – I Don’t Know
TTYL – Talk To You Later
HOLLAND – Hope Our Love Lasts And Never Dies

Bro – Brother
LOL – Laugh Out Loud
BRB – Be Right Back
BTW – By The Way
OMG – Oh My God
TTYL – Talk To You Later
ASAP – As Soon As Possible
FYI – For Your Information
TBH – To Be Honest
CU – See You
U – You
R – Are

K – Okay
PLS / PLZ – Please
THX / TQ – Thanks
B4 – Before
GR8 – Great
L8R – Later

വാട്സ്ആപ്പിൽ ഒരാൾ ഇങ്ങനെ സന്ദേശമയക്കും

“CU L8R… OMG that movie was GR8′ – ഇത് ഇന്നത്തെ യുവതലമുറക്ക് എളുപ്പത്തിൽ മനസ്സിലാകും. ഇതാണ് New Gen Englishന്റെ യഥാർഥ ഉദാഹരണം.

പുതിയ Englishലേക്ക് emoji, hashtag, influencer, vlog, binge-watch, unfriend പോലുള്ള പുതിയ പദങ്ങൾ വന്നിരിക്കുന്നു. ഇവ എല്ലാം നമ്മുടെ ദൈനംദിന സംഭാഷണത്തിലേക്ക് കടന്നിരിക്കുന്നു.

ഇതുകൊണ്ട് Englishന്റെ ശുദ്ധത നശിക്കുന്നു എന്നൊരു ആക്ഷേപം ഉന്നയിക്കപ്പെടുന്നുണ്ട്. പക്ഷേ യഥാർഥത്തിൽ New Gen English ഭാഷയുടെ ഫ്ലക്‌സ്ബിലിറ്റിയാണ് തെളിയിക്കുന്നത്. ഇത് ഒരു ജനറേഷന്റെ വേഗത, വികാരം, സാങ്കേതിക വിദ്യ എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഭാഷയാണ്.
എന്നാൽ വിദ്യാർഥികൾ ഓർമിക്കണം – Formal English ഇന്നും അത്യാവശ്യമാണ് – exams, official letters, career മുതലായവക്കായി. അതുകൊണ്ട് തന്നെ നമുക്ക് രണ്ട് തരത്തിലുള്ള English അറിയേണ്ടതുണ്ട് – formal English for accuracy, and New Gen English for real-life communication.

Here are the slang terms with their meanings.

Yap – Talking too much: അനാവശ്യം വർത്തമാനം പറയുക
Lore – Backstory: പശ്ചാത്തല കഥ
Mid- Average, boring: സാധാരണ / ഒന്നും സ്‌പെഷ്യൽ ഇല്ല
Rizz – Flirting skill: ഫ്ലർട്ട് ചെയ്യാനുള്ള കഴിവ്
Delulu – Delusional: ഭ്രമം/യാഥാർഥ്യബോധം ഇല്ല
Glow Up- Big transformation: അടിപൊളിയായി മാറുക
Ate – Did amazingly: കൊന്നു / അടിപൊളി
Periodt – Final word: ഇതാണ് ഫൈനൽ
Lock In – Full focus: ഫുൾ കോൺസൺട്രേഷൻ
Crashing Out – Emotional breakdown: പൊട്ടിത്തെറിക്കുക
Swag – Cool style: സ്‌റ്റൈലിഷ് / കൂൾ
Chopped/Cooked – In trouble: പാളി / ചീട്ട് കൊണ്ടു
Gyat- ‘Damn, hot body!’: അടിപൊളി ഫിഗർ!
Ohio – Weird/cringe: വിചിത്രം / ക്രിഞ്ച്
Big L- Big failure: വലിയ തോൽവി
Bussin’- Super tasty: കൊല്ലും രുചി
Bruh- ‘Seriously?’: ഡേയ് / എന്തടേയ്?
Skibidi- Crazy cool: വട്ട് / ക്രേസി കൂൾ
Vibe Check- Mood test: വൈബ് ശരിയാണോ?

Latest