Connect with us

Kerala

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

എസ് ഐ ആറില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കും മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിടുക്കത്തില്‍ പ്രക്രിയ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്

Published

|

Last Updated

ചെന്നൈ | ലക്ഷക്കണക്കിന് വോട്ട്‌ഴ്‌സിനെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് ഡി എം കെയുടെ നീക്കം.

എസ് ഐ ആറില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കും മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിടുക്കത്തില്‍ പ്രക്രിയ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തടയാന്‍ സുപ്രീംകോടതി ഉത്തരവിടുണമെന്നും ഹര്‍ജിയില്‍ ഡി എം കെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ എസ് ഐ ആര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.

നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച ശേഷം, സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, സുതാര്യമായ രീതിയില്‍ എസ് ഐ ആര്‍ നടത്തണം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയായ സമയം നല്‍കി മാത്രമേ പരിഷ്‌കരണം നടത്താവൂ എന്നും സര്‍വകക്ഷിയോഗത്തിലെ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. നടപടി ജനാധിപത്യവിരുദ്ധവും തമിഴ്നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യത്തിന് എതിരുമാണെന്ന് യോഗം ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

Latest