Kerala
രാജ്യവ്യാപക എസ്ഐആര്‍ നടപടികള്‍ തുടങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷന്‍
അടുത്ത വര്‍ഷം ജനുവരി ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി| രാജ്യവ്യാപക എസ്ഐആറിനുള്ള നടപടികള്‍ ആരംബിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത വര്‍ഷം ജനുവരി ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും കമ്മീഷന്‍ സ്ത്യവാങ്മൂലത്തില്‍ പറയുന്നു.
ഒക്ടോബര്‍ 10ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഒരു ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തല്‍, ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍-ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നിയമനം, പരിശീലനം എന്നീ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.