Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി; ഈ മാസം കൈയിൽ കിട്ടുക 3600 രൂപ

നേരത്തെ ബാക്കിയുണ്ടായിരുന്ന 5 ഗഡു കുടിശികയും തീര്‍ത്തുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരാഴ്ചകൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവന്തപുരം| സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. കുടിശ്ശികയുണ്ടായിരുന്ന ഒരു മാസത്തെ തുകയായ 1600 രൂപയും വര്‍ധിപ്പിച്ച 2000 രൂപയും ചേര്‍ത്ത് 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്.

നേരത്തെ ബാക്കിയുണ്ടായിരുന്ന 5 ഗഡു കുടിശികയും തീര്‍ത്തുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഒരാഴ്ചകൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഒരോ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍ 400 കൂടി വര്‍ധിച്ചിച്ചതോടെ 1050 കോടി രൂപ വേണം.

ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കും.