Kerala
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി
രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു ഭീഷണി.

തിരുവനന്തപുരം | ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്.
രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിന്റെ നിഗമനം
---- facebook comment plugin here -----