National
'അക്രമങ്ങള്‍ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചു'; വര്‍ഷങ്ങള്‍ക്ക് ശേഷം മോദി മണിപ്പൂരിലെത്തി കലാപബാധിതരെ കണ്ടു
തലസ്ഥാനം ഉടന്‍തന്നെ റെയില്‍വേ നെറ്റ്വര്‍ക്ക് ഭാഗമാകും. 22000 കോടി രൂപ അതിനായി ചെലവഴിക്കുന്നു

ഇംഫാല്‍ | കാലാപം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും നാല് മാസവും പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം.ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു.
വടക്ക് കിഴക്കന്‍ മേഖലയ്ക്ക് തിളക്കം നല്‍കുന്ന രത്‌നമാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണ്. അക്രമങ്ങള്‍ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങല്‍ ഏല്‍പ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു.
2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മണിപ്പൂരിലെ റെയില്‍- റോഡ് ബജറ്റ് നിരവധി ഇരട്ടി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കി. മണിപ്പൂരില്‍ റെയില്‍ കണക്ടിവിറ്റിക്കുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇംഫാല്‍ -ജിരിബാം റെയില്‍വേ പാത പദ്ധതി വേഗത്തില്‍ പുരോഗമിക്കുന്നുവെന്നും മോദി പറഞ്ഞു.
തലസ്ഥാനം ഉടന്‍തന്നെ റെയില്‍വേ നെറ്റ്വര്‍ക്ക് ഭാഗമാകും. 22000 കോടി രൂപ അതിനായി ചെലവഴിക്കുന്നു. 4000 കൊടി നിര്‍മ്മിച്ച ഇന്‍ഫാല്‍ വിമാനത്താവളം പുതിയ ഉയരങ്ങളില്‍ എത്തിച്ചു. കണക്ടിവിറ്റി വര്‍ദ്ധിച്ചത് മണിപ്പൂരില്‍ എല്ലാവരുടെയും സൗകര്യം വര്‍ദ്ധിപ്പിച്ചുവെന്നും ് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളായി തുടരുന്ന പല സംഘര്‍ഷങ്ങളും അവസാനിച്ചു. പുരോഗതിക്ക് സമാധാനം അനിവാര്യണെന്നും മോദി പറഞ്ഞു. നിരവധി പേര്‍ കൊല്ലപ്പെട്ട 2023ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്.