Kerala
മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍; വലഞ്ഞ് ജനം
ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടര്‍മാരുടെ റിലേ ഒപി ബഹിഷ്‌കരണ സമരം
കോഴിക്കോട് | സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്നു. പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരുമാണ് ഇന്ന് ഒപിയില്‍ ഉണ്ടാകൂ. സമരത്തെ തുടര്‍ന്ന് ഇവിടെ എത്തിയ നൂറ് കണക്കിന് രോഗികളാണ് വലഞ്ഞത്.
ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടര്‍മാരുടെ റിലേ ഒപി ബഹിഷ്‌കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു.
നാലു വര്‍ഷം വൈകി നടപ്പിലാക്കിയ, 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശമ്പള പരിഷ്‌കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശിക നല്‍കുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.



