Uae
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോട് പ്രതികരിക്കരുത്
ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

അബൂദബി|അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നാണെന്ന് തെറ്റിധരിപ്പിച്ച് വരുന്ന വ്യാജ ഫോൺ കോളുകളെ സൂക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ കോളുകളിൽ സ്വകാര്യ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു. ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നിന്ന് വരുന്ന കോളാണെങ്കിൽ സ്ഥാപനത്തിന്റെ പേര് സ്‌ക്രീനിൽ തെളിയുമെന്നും മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----