Kozhikode
നാടക സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍
45 മിനുട്ടില്‍ കുറയാത്തതും ഒരുമണിക്കൂറില്‍ കവിയാത്തതുമായിരിക്കണം. ഇതേവരെ അവതരിപ്പിക്കാത്തതും പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം.
കോഴിക്കോട് | ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് പുതിയ നാടകങ്ങളുടെ സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. 45 മിനുട്ടില്‍ കുറയാത്തതും ഒരുമണിക്കൂറില്‍ കവിയാത്തതുമായിരിക്കണം. ഇതേവരെ അവതരിപ്പിക്കാത്തതും പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം.
തിരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല നാടക മത്സരത്തില്‍ കോഴിക്കോട് ജില്ലക്കു വേണ്ടി അവതരിപ്പിക്കുന്നതായിരിക്കും. സൃഷ്ടികള്‍ നവംബര്‍ 20നു മുമ്പായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കണം.
സെക്രട്ടറി, കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസ്, സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ബില്‍ഡിങ്, കോഴിക്കോട്- 673001. ഫോണ്‍: 0495 2724109, മൊബൈല്‍: 9446668751, 9946252959.



