Connect with us

National

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഷര്‍ജീല്‍ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി വരുന്നത് അറസ്റ്റിന് അഞ്ച് വര്‍ഷത്തിനുശേഷമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്. ഷര്‍ജീല്‍ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി വരുന്നത് അറസ്റ്റിന് അഞ്ച് വര്‍ഷത്തിനുശേഷമാണ്. ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്തംബറില്‍ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യു എ പി എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉമറിനെ അറസ്റ്റു ചെയ്തത്.