Connect with us

Kerala

അപകീര്‍ത്തി കേസ്; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

മാഹി സ്വദേശി ഗാനാ വിജയന്‍ നല്‍കിയ പരാതിയിലാണ് നടപടി. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് പരാതി.

Published

|

Last Updated

തിരുവനന്തപുരം | അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സൈബര്‍ പോലീസിന്റെ നടപടി.

മാഹി സ്വദേശി ഗാനാ വിജയന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് പരാതി.

കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ്, ഐ ടി നിയമത്തിലെ 120-ാം വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീര്‍ത്തികരമായ വാര്‍ത്ത യൂട്യൂബ് ചാനല്‍ വഴി പ്രസിദ്ധീകരിച്ചെന്നുമാണ് പരാതി. മുമ്പും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ നിരവധി പരാതികള്‍ ഷാജനെതിരെ ഉയര്‍ന്നിരുന്നു.

 

 

Latest