Connect with us

Farmers Protest

കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ ഇന്ന് തീരുമാനം

12ന് അമിത് ഷായുമായി കര്‍ഷക പ്രതിനിധികളുടെ കൂടിക്കാഴ്ച; രണ്ടിന് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം

Published

|

Last Updated

ന്യൂഡല്‍ഹി | തലസ്ഥാന അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. ഉച്ചക്ക് രണ്ടിന് ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. ഇതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നിശ്ചിയിച്ച അഞ്ചംഗ കര്‍ഷക പ്രതിനിധികള്‍ രാവിലെ പത്തിന് യോഗം ചേരും. തുടര്‍ന്ന് 12 മണിക്ക് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി കര്‍ഷക പ്രതിനിധികള്‍ഡ ചര്‍ച്ച നടത്തും. അമിത് ഷായുായി നടക്കുന്ന ചര്‍ച്ചയിലുണ്ടാകുന്ന തീരുമാനങ്ങള്‍ രണ്ടിന് ചേരുന്ന കിസാന്‍ മോര്‍ച്ച യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നാണ് നിര്‍ണായക തീരുമാനം വരുക.

സമരം പിന്‍വലിക്കുന്ന മുറക്ക് കര്‍ഷകര്‍ക്കെതിരെ നേരത്തെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളോട് കേന്ദം ആവശ്യപ്പെടും. പുതിയ വൈദ്യുതിബില്‍ സഭയില്‍വെക്കുന്നതിന് മുമ്പ് കര്‍ഷകരുമായി ചര്‍ച്ച ചെയ്യും. താങ്ങുവില വിഷയത്തില്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കും. ഇതില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.