Connect with us

Ongoing News

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; പ്രിന്റു മഹാദേവന്‍ കീഴടങ്ങി

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്

Published

|

Last Updated

തൃശൂര്‍ |  ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പോലീസില്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. പ്രിന്റുവിനായി ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍.

കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മാജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ബി ജെ പി നേതാവിന്റെ വിവാദ പരാമര്‍ശം.കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പ്രിന്റു മഹാദേവിനെതിരെ തൃശൂര്‍ പേരാമംഗലം പോലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.അതിനിടെ, പ്രിന്റു മഹാദേവനായി പോലീസ് ബി ജെ പി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. പാര്‍ട്ടി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്ത്, സഹോദരന്‍ ഗോപി എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്

Latest