Kerala
എരഞ്ഞിപ്പാലത്ത് യുവതിയുടെ മരണം: ആണ്‍സുഹൃത്ത് അറസ്റ്റില്‍
ബശീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

കോഴിക്കോട് | എരഞ്ഞിപ്പാലത്ത് യുവതിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് ബശീറുദ്ദീന്‍ അറസ്റ്റില്‍. ബശീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഇരുവരും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് അത്തോളി മൊടക്കല്ലൂര്‍ ആശാരിക്കല്‍ അല്‍ മുറാദ് ഹൗസില്‍ ആഇശ റഷ (21)യെ ആണ്‍സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരം ശ്രീദേവി കോളജിലെ ഫിസിയോതെറാപ്പി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആഇശ റഷ കോളജിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. ജിമ്മില്‍ ട്രെയിനറായ ബശീറുദ്ദീന്റെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് യുവതി എത്തിയിരുന്നുവെന്നാണ് വിവരം.
ആഇശയെ ആശുപത്രിയില്‍ എത്തിച്ചത് ബശീറായിരുന്നു. ഭാര്യയെന്നും പിന്നീട് കാമുകിയെന്നുമാണ് ഇയാള്‍ ആശുപത്രിയില്‍ അറിയിച്ചത്. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.