Kerala
മിസ് കേരളയടക്കം മരിച്ച കേസ്; നമ്പര്‍ 18 ഹോട്ടലില്‍ ഇന്നും പോലീസ് പരിശോധന
രാവിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായി അര മണിക്കൂറിനകം പോലീസ് റോയിയുമായി ഹോട്ടലിലേയ്ക്കു പുറപ്പെടുകയായിരുന്നു.
കൊച്ചി | ദേശീയപാത ബൈപ്പാസില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടുമായി എത്തിയാണ് ഇവിടെ പരിശോധന നടത്തിയത്. രാവിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായി അര മണിക്കൂറിനകം പോലീസ് റോയിയുമായി ഹോട്ടലിലേയ്ക്കു പുറപ്പെടുകയായിരുന്നു.
ഇന്ന് ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പോലീസ് വിട്ടയച്ചത് .അതേ സമയം റോയി നേരത്തെ കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് എത്തിയപ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലില്‍ തന്നെയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധനക്ക് എത്തിയത്. പരിശോധന കഴിഞ്ഞു പോലീസ് മടങ്ങിയെങ്കിലും ഡിസ്‌ക് ലഭിച്ചോ എന്നതു സംബന്ധിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല.




