Connect with us

Kerala

മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം:കര്‍ണാടക പോലീസ് അന്വേഷണം കേരളത്തിലേക്കും; പ്രതിയെ കുറിച്ച് സൂചന ലഭിച്ചു

മൃതദേഹം കൊണ്ട് ചുരത്തില്‍ ഉപേക്ഷിച്ചയാളെ സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം കൊണ്ട് ചുരത്തില്‍ ഉപേക്ഷിച്ചയാളെ സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയരുന്നു. ഈ സാഹചര്യത്തില്‍ ട്രോളി ബാഗില്‍ നിന്ന് ലഭിച്ച ചുരിദാര്‍ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. കണ്ണവത്തുനിന്നും കാണാതായ യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച ചുരിദാര്‍ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നല്‍കി.അതേസമയം, കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കര്‍ണാടക പൊലീസ്. വിരാജ്‌പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി. കണ്ണപുരത്തും ഒരു യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചത്.

തലശേരി – കുടക് അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാല് കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

 

Latest