National
സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും
ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

ഡല്‍ഹി | സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. പ്രായപരിധിയില്‍ ഡി.രാജയ്ക്ക് മാത്രം ഇളവ് നല്‍കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന നിര്‍വാഹകസമിതി തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കേന്ദ്ര സെക്രട്ടയേറിയേറ്റ് അംഗം കെ നാരായണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 75 വയസ്സ് പ്രായപരിധിയെ തുടര്‍ന്ന് കേന്ദ്ര സെക്രട്ടേറിയേറ്റില്‍ നിന്ന് കെ നാരായണ, പല്ലഭ് സെന്‍ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവര്‍ ഒഴിവാകും. കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങള്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന നിലപാടിലായിരുന്നു.
തമിഴ്‌നാട്, കര്‍ണ്ണാട, ബിഹാര്‍, ബംഗാള്‍, ഘടകകങ്ങള്‍ ഡി രാജ തുടരണമെന്ന നിലപാട് സ്വീകരിച്ചു.ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡേയാണ് രാജയ്ക്ക് പിന്തുണ നല്‍കുന്നത്.