Connect with us

Ongoing News

ട്വന്റി20യിലെ കൂടുതല്‍ സിക്‌സര്‍; ധോണിയെ മറികടന്ന് സഞ്ജു നാലാമത്

307 മത്സരങ്ങളില്‍ നിന്ന് 353 സിക്‌സറുകളാണ് സഞ്ജു പറത്തിയത്. 405 മത്സരങ്ങളില്‍ നിന്ന് 350 സിക്‌സര്‍ ആണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി സഞ്ജു മറികടന്നത്.

Published

|

Last Updated

അബൂദബി | ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയവരില്‍ നാലാമതെത്തി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഒമാനെതിരായ മത്സരത്തില്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് സഞ്ജു നേട്ടം സ്വന്തമാക്കിയത്. 307 മത്സരങ്ങളില്‍ നിന്ന് 353 സിക്‌സറുകളാണ് സഞ്ജു പറത്തിയത്.

ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി (405 മത്സരങ്ങളില്‍ നിന്ന് 350 സിക്‌സര്‍) യെയാണ് സഞ്ജു മറികടന്നത്. നിലവില്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 463 മത്സരങ്ങളില്‍ നിന്ന് 547 സിക്സറാണ് രോഹിതിന്റെ സമ്പാദ്യം.

വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട് (414 മത്സരങ്ങളില്‍ നിന്ന് 435 സിക്സര്‍) നേടിയ വിരാട് കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 328 കളിയില്‍ നിന്ന് 382 സിക്‌സര്‍ സ്വന്തമാക്കി സൂര്യകുമാര്‍ യാദവ് മൂന്നാമതുണ്ട്.

 

 

Latest