Connect with us

Saudi Arabia

സഊദി എക്സ്പോ-2030 ജപ്പാന്‍ എക്സ്പോയേക്കാള്‍ നാലിരട്ടി വലുപ്പമുള്ളതാകും

റിയാദിലെ പരിപാടി 40 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന്‌ ജപ്പാനിലെ ഒസാക്ക-കന്‍സായ് എക്സ്പോ അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജുന്‍ തകാഷിന.

Published

|

Last Updated

ടോക്കിയോ/റിയാദ് | 2030ല്‍ സഊദി അറേബ്യയില്‍ നടക്കുന്ന എക്സ്പോ ഈ വര്‍ഷത്തെ ജപ്പാനിലെ എക്സ്പോയുടെ നാലിരട്ടി വലുപ്പമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാനിലെ ഒസാക്ക-കന്‍സായ് എക്സ്പോ അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജുന്‍ തകാഷിന പറഞ്ഞു.

ഒസാക്കയുടെ നാലിരട്ടി വലുപ്പമുള്ള ഒരു വേദിയില്‍ റിയാദിലെ പരിപാടി 40 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നും ഒസാക്കയിലെ സംവിധാനങ്ങള്‍ എ ഐ ഉപയോഗിച്ച് വിശകലനം ചെയ്തുവെന്നും ഇത് സഊദി അറേബ്യക്ക് സഹായകമാകുമെന്നും തകാഷിന വ്യക്തമാക്കി. ജപ്പാനിലെ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തകാഷിന. ആതിഥേയ രാജ്യം, വേദി, പരിസ്ഥിതി എന്നിവയനുസരിച്ച് എക്‌സ്‌പോകള്‍ വ്യത്യാസപ്പെടാം. പക്ഷെ, എക്‌സ്‌പോ 2025-ല്‍ നേടിയെടുത്ത അറിവും ഉള്‍ക്കാഴ്ചകളും കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മാറ്റത്തിന്റെ യുഗം: ദീര്‍ഘവീക്ഷണമുള്ള നാളേക്ക് ഒരുമിച്ച്’ എന്ന ശീര്‍ഷകത്തില്‍ 2030 ഒക്ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെയാണ് സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ലോക എക്‌സ്‌പോ നടക്കുന്നത്. നാലു കോടിയിലധികം സന്ദര്‍ശകരെയും 195 രാജ്യങ്ങളുടെ പങ്കാളിത്തവുമാണ് ഇവന്റില്‍ പ്രതീക്ഷിക്കുന്നത്.

 

Latest