Kerala
ബി ജെ പി പ്രവര്‍ത്തകന്റെ ആത്മഹത്യ: ബന്ധുവിന്റെ മൊഴിയെടുത്ത് പോലീസ്; കേസെടുത്തു
സ്ഥാനാര്‍ഥിയായി പരിഗണിച്ച ശേഷം പാര്‍ട്ടി തഴഞ്ഞുവെന്നും അതിന്റെ മനോവിഷമത്തിലായിരുന്നു ആനന്ദ് എന്നും ബന്ധു വിമല്‍
തിരുവനന്തപുരം | തൃക്കണ്ണാപുരത്ത് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ മൊഴിയെടുത്ത് പോലീസ്. ജീവനൊടുക്കിയ തിരുമല സ്വദേശി ആനന്ദ് തമ്പിയുടെ ബന്ധു വിമലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
വിമല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സ്ഥാനാര്‍ഥിയായി പരിഗണിച്ച ശേഷം പാര്‍ട്ടി തഴഞ്ഞുവെന്നും അതിന്റെ മനോവിഷമത്തിലായിരുന്നു ആനന്ദ് എന്നും വിമല്‍ പോലീസിനോട് വെളിപ്പെടുത്തി.
അതിനിടെ, മന്ത്രി ശിവന്‍കുട്ടി ആനന്ദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
---- facebook comment plugin here -----




