Kerala
ശബരിമല സ്വര്‍ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ
ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പടി എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും.
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന നാളെ നടക്കും. ഉച്ചക്കായിരിക്കും പരിശോധന. പരിശോധനക്കായി എസ് പി. ശശിധരനും സംഘവും സന്നിധാനത്തേക്ക് തിരിക്കും.
ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പടി എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പരിശോധനക്ക് വിധേയമാക്കും.
ദ്വാരപാലക പാളികള്‍ ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു.
---- facebook comment plugin here -----




