Kerala
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; ഹൈക്കോടതി
ഹരജി ഈ മാസം 30ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തൃശൂര്‍| തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരുമെന്ന സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍എച്ച്എഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹരജി ഈ മാസം 30ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇന്നലെ മുരിങ്ങൂര്‍ അമ്പലൂര്‍ മേഖലയില്‍ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ സമയം കുറഞ്ഞോയെന്ന കോടതി ചോദിച്ചിരുന്നു. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടര്‍ മറുപടി നല്‍കി. സുരക്ഷാപ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് എന്‍ എച്ച് എ ഐ ഹൈക്കോടതിയെ അറിയിച്ചത്.
കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയില്‍ ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്നാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പമാണ് കോടതി. ടോള്‍ പുനഃസ്ഥാപിച്ചാല്‍ 50 ശതമാനം മാത്രം ഈടാക്കാനെ അനുവാദം നല്‍കാവൂ എന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നു പരാതിക്കാരന്‍ പറഞ്ഞു.