Connect with us

Kerala

തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരത്ത് വെമ്പായം ചാത്തമ്പാട്ട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നസീഹയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ദമ്പതികള്‍ കുടുംബ വീട്ടിലേക്ക് വരികയായിരുന്നു. പോത്തന്‍കോട് -വെമ്പായം റോഡില്‍ കൊഞ്ചിറ ചാത്തമ്പാട്ട് വച്ച് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ലോറിക്കടിയിലേക്ക് വീണ് റഹീം സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നസീഹയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

 

 

Latest