Uae
യു എ ഇയിൽ ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി
മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത യു എ ഇ പൗരന്മാർക്കാണ് രജിസ്‌ട്രേഷന് അവസരം.

അബൂദബി| യു എ ഇയിൽ 2026-ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ ഒമ്പത് വരെ ഇസ്്ലാമിക കാര്യ, ഔഖാഫ്, സകാത്ത് പൊതു അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. കുടുംബാംഗങ്ങളെയും ഒപ്പമുള്ളവരെയും ചേർക്കാൻ സാധിക്കും.
മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത യു എ ഇ പൗരന്മാർക്കാണ് രജിസ്‌ട്രേഷന് അവസരം. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് മുൻഗണന നൽകും. സ്മാർട്ട് ആപ്ലിക്കേഷൻ വഴി സ്റ്റാറ്റസ് അറിയാം.
---- facebook comment plugin here -----