Connect with us

Kerala

വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു

ടി ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല

Published

|

Last Updated

ബത്തേരി | വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. രാജിക്കത്ത് കെ പി സി സിക്ക് അയച്ചു.

ടി ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല. വയനാട്ടില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ഉലച്ച സാഹചര്യത്തിലാണ് നടപടി. ഡി സി സി ട്രഷററായിരുന്നു എന്‍ എം വിജയന്‍ മകനോടൊപ്പം ജീവനൊടുക്കിയതും മറ്റ് ആത്മഹത്യാ സംഭവങ്ങളും പാര്‍ട്ടിയെപിടിച്ചുലച്ചിരുന്നു.

കടുത്ത സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞ ദിവസം എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യ തീര്‍ക്കാനുള്ള പണം പാര്‍ട്ടി നല്‍കിയിരുന്നു.

 

Latest