Connect with us

Eduline

ജോലിയോടൊപ്പം പഠനം; കാനഡക്ക് പറന്നാലോ?

കോഴ്സുകൾ പൂർത്തിയാക്കിയവർ നിർബന്ധിത ബിരുദാനന്തര വർക്ക് പെർമിറ്റ് (പി ജി ഡബ്ല്യു പി) നേടിയാൽ അവർക്ക് മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയും.പി ജി ഡബ്ല്യു പി ലഭിച്ചില്ലെങ്കിലും ജോലി ചെയ്യുന്നതിന് തടസ്സമൊ ന്നിമില്ലെന്നതാണ് കാനഡയുടെ മറ്റൊരു പ്ര ത്യേകത. പി ജി ഡബ്ല്യു പി ലഭിക്കാത്ത വിദ്യാർഥികൾക്ക് താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം (ടി എഫ് ഡബ്ല്യു പി) പെർമിറ്റ് ലഭിക്കാറുണ്ട്.

Published

|

Last Updated

ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും ഉയർന്ന കരിയറുമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ കാനഡയിലേക്ക് പറക്കു. ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായി കാനഡ മാറിയിരിക്കുകയാണ്. നിലവിൽ നാല് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നുണ്ട്. അക്കാദമിക് അവസരങ്ങൾക്കൊപ്പം പഠനകാലത്തും ശേഷവും വിദ്യാർഥികൾക്ക് ജോലി ചെയ്യാൻ കാനഡയിൽ നിരവധി അവസരങ്ങളാണുള്ളത്. ഇതാണ് ഇന്ത്യൻ വിദ്യാർഥികളെ കാനഡയിലേക്ക് പറക്കാൻ പ്രേരിപ്പിക്കുന്നത്.

വർക്ക് പെർമിറ്റുകൾ

കോഴ്സുകൾ പൂർത്തിയാക്കിയവർ നിർബന്ധിത ബിരുദാനന്തര വർക്ക് പെർമിറ്റ് (പി ജി ഡബ്ല്യു പി) നേടിയാൽ അവർക്ക് മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയും. പഠനം പൂർത്തിയാക്കി 180 ദിവസത്തിനുള്ളിൽ ഈ പെർമിറ്റ് നേടിയിരിക്കണം. പ്രോ ഗ്രാമിന്റെ ദൈർഘ്യവും സ്വഭാവവും അനുസരിച്ച് പി ജി ഡബ്ല്യു പിയുടെ സാധുത എട്ട് മാസം മുതൽ മൂന്ന് വർഷം വരെയാണ്. പെർമനന്റ് റെസിഡൻസി (പി ആർ) കിട്ടാനുള്ള എളുപ്പമാർഗമാണ് പി ജി ഡബ്ല്യു പി. പഠിക്കുന്ന വിദ്യാർഥികൾ കാനഡയിലെ തൊഴിലവസരങ്ങൾക്കായി പലപ്പോഴും പി ജി ഡബ്ല്യു പിയെ ആശ്രയിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ, വിദ്യാർഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റിന് യോഗ്യത ലഭിക്കാറില്ല. എന്നാൽ, പി ജി ഡബ്ല്യു പി ലഭിച്ചില്ലെങ്കിലും ജോലി ചെയ്യുന്നതിന് തടസ്സമൊന്നുമില്ലെന്നതാണ് കാനഡയുടെ മറ്റൊരു പ്രത്യേകത.

ടി എഫ് ഡബ്ല്യു പി

പി ജി ഡബ്ല്യു പി ലഭിക്കാത്ത വിദ്യാർഥികൾക്ക് താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം (ടി എഫ് ഡബ്ല്യു പി) പെർമിറ്റ് ലഭിക്കാറുണ്ട്. തൊഴിൽ ക്ഷാമം നികത്താൻ കനേഡിയൻ തൊഴിലുടമകൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാൻ ഈ പദ്ധതി അനുവാദം നൽകുന്നു. ടി എഫ് ഡബ്ല്യുപി പ്രകാരം, ഒരു കനേഡിയൻ തൊഴിലുടമ ജോലി വാഗ്‌ദാനം ചെയ്യുകയും നിങ്ങളുടെ അപേക്ഷ സ്‌പോൺസർ ചെയ്യാൻ സമ്മതിക്കുകയും ചെയ്യുമ്പോൾ മാത്രമേ വർക്ക് പെർമിറ്റ് നൽകൂ. അതിനാൽ, പി ജി ഡബ്ല്യു പി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്ക് ഈ പദ്ധതി വഴിസ്പോൺസർമാരെ കണ്ടെത്തി ജോലി നേടാൻ കഴിയും.

ടി എഫ് ഡബ്ല്യു പി വഴി തൊഴിലുടമ വിദേശ വിദ്യാർഥികളെ ജോലിക്ക് എടുക്കാൻ സമ്മതിക്കുന്നുവെങ്കിൽ, അവർ ആദ്യം ലേബർ മാർക്കറ്റ് ഇംപാക്ട് അസ്സസ്‌മെന്റ് (എൽ എൽ ഐ എ) നേടണം. ജോലിക്ക് യോഗ്യരായ കനേഡിയൻ തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ സർട്ടിഫിക്കറ്റ്.

തൊഴിലുടമയുടെ എൽ എം ഐ എ അംഗീകരിച്ചുകഴിഞ്ഞാൽ വിദ്യാർഥികൾക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. ഇത് ലഭിച്ചാൽ കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായി അനുവാദം ലഭിക്കും. ഇക്കാരണങ്ങൾ ഒക്കെ തന്നെയാണ് വിദ്യാർഥികളെ കാനഡയിലേക്ക് പറക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.